നിങ്ങളുടെ Powerpoint പ്രസന്റേഷന്‍ പാസ്സ്‌വേഡ് ഇട്ടു സംരക്ഷിക്കേണ്ടത് ഉണ്ടോ ?
എങ്കില്‍ ഈ വഴി നോക്കൂ.
1. Complete Protection:
ആദ്യം വേണ്ട Powerpoint പ്രസന്റേഷന്‍ തുറക്കുക. Tools മെനുവില്‍ നിന്ന് Options എടുക്കുക.
അതില്‍ Security എന്ന Tab ല്‍ Password to Open എന്ന Textbox ല്‍ പൂര്‍ണമായും നിയന്ത്രിക്കാന്‍
ഒരു പാസ്സ്‌വേഡ് ക്രമീകരിക്കാം.
2. Read Only:
പൂര്‍ണമായും വേണ്ടതില്ലെങ്കില്‍ Read Only ആയി ക്രമീകരിക്കാന്‍ Password to Modify
എന്ന Textbox ല്‍ പാസ്സ്‌വേഡ് കൊടുക്കാം. ഇത്തരത്തില്‍ ക്രമീകരിച്ച ഒരു പ്രസന്റേഷന്‍ തുറക്കാമെങ്കിലും അതില്‍ മാറ്റങ്ങള്‍ വരുത്തുവാനോ സേവ് ചെയ്യുവാനോ സാധിക്കുകയില്ല.
പ്രസന്റേഷന്‍ തുറക്കുന്ന സമയത്ത് പാസ്സ്‌വേഡ് കൊടുത്ത ശേഷമാണ് തുറക്കുന്നതെന്കില്‍
മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും.
Complete Protection, Read Only ഇവ രണ്ടും ഒരുമിച്ചു കൊടുക്കേണ്ടതില്ല.
ഏതെങ്കിലും ഒരെണ്ണം കൊടുത്താല്‍ മതിയാകും.



0 comments:
Post a Comment